Film News

മമ്മൂട്ടിക്കമ്പനിയുടെ നാലാം ചിത്രം ; കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ടിംഗ് പൂര്‍ത്തിയായി

ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ടിംഗ് പൂര്‍ത്തിയായി. ടന്‍ റോണി ഡേവിഡ് രാജ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയുടേതാണ്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. എസ്സ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ചിത്രത്തില്‍ ഒരു പൊലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി പൊലീസ് കഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍.

മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനാണ് റോബി വര്‍ഗീസ് രാജ്. 'തട്ടുംപുറത്ത് അച്യുതന്‍', 'ഈശോ', 'വാശി', 'വെള്ളം', 'ജോണ്‍ ലൂഥര്‍' എന്നീ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.

എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ -എസ് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ ഡിസനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത്നാരാണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് - ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍- റിജോ നെല്ലിവിള, മേക്കപ്പ് റോണെക്‌സ് - സേവ്യര്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍- ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ് ഡിജിറ്റല്‍ - ടര്‍ബോ മീഡിയ, സ്റ്റില്‍സ് - നവീന്‍ മുരളി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍,അനൂപ്സുന്ദരന്‍

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT