Film News

'കഥ പറഞ്ഞു, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു'; വിജയ്‌യെ 'സൂപ്പര്‍ ഹീറോ' ആക്കി ചിത്രമൊരുക്കാന്‍ പാ രഞ്ജിത്

തളപതി വിജയ്‌യെ നായകനാക്കി ചിത്രമൊരുക്കാന്‍ സംവിധായകന്‍ പാ രഞ്ജിത്ത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാ രഞ്ജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സൂപ്പര്‍ ഹീറോയുടെ കഥ വിജയ്‌യോട് പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടമായി. എന്നെ അഭിനന്ദിക്കുകയും ചെയ്തു- പാ രഞ്ജിത് പറഞ്ഞു. എന്നാല്‍ അതിന് ശേഷം അതില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. വൈകാതെ ചിത്രത്തിലേക്ക് കടക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാ രഞ്ജിത്തെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2012 ല്‍ ആട്ടകത്തി എന്ന ചിത്രത്തിലൂടെയാണ് പാ രഞ്ജിത് സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് മദ്രാസ്, രജിനികാന്ത് നായകനായ കബാലി,കാല എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി. കാലയ്ക്ക് ശേഷമാണ് വിജയ് യെ സന്ദര്‍ശിച്ച് കഥപറഞ്ഞതെന്ന് പാ രഞ്ജിത് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിര്‍സ മുണ്ടയുടെ ജീവിത്തെ അധികരിച്ച് ഒരുക്കുന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആര്യ കേന്ദ്ര കഥാപാത്രമായ സര്‍പാട്ട പരമ്പരയാണ് പാ രഞ്ജിത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. വടക്കന്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിംഗ് മത്സരമാണ് പ്രമേയം. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ആര്യയുടെ 30ാമത്തെ ചിത്രമാണിത്‌. ദുഷാര വിജയനാണ് നായിക.

Tamil Director Pa Renjith to Do A film casting Vijay As a Super Hero.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT