Film News

‘ചോല’ തമിഴില്‍ ‘അല്ലി’ ; ആശംസകളുമായി പാ രഞ്ജിത്തും വെട്രിമാരനും

THE CUE

വെനീസ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സനല്‍കുമാര്‍ ശശിധരന്‍ ചിത്രം ചോലയുടെ തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി, കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന തമിഴ് പതിപ്പിന്റെ പേര് അല്ലി എന്നാണ്. നിമിഷ സജയന്‍, ജോജു, പുതുമുഖം അഖില്‍ വിശ്വനാഥ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ മാസം തന്നെ തമിഴില്‍ റിലീസിനെത്തും.

ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകരായ വെട്രിമാരന്‍, പാ രഞ്ജിത് തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന മനസിനെ ഇളക്കിമറിക്കുന്ന ത്രില്ലറാണ് ചിത്രമെന്നാണ് കാര്‍ത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്തത്. ഡിസംബര്‍ 6ന് കേരളത്തില്‍ റിലീസ് ചെയ്ത ചോലയ്ക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

നിമിഷാ സജയനും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോജു ജോര്‍ജ്ജിന് അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ഈ സിനിമ നേടിക്കൊടുത്തിരുന്നു. കെ വി മണികണ്ഠനും സനല്‍കുമാറുമാണ് തിരക്കഥ. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ്. ജോജു ജോര്‍ജ്ജിനൊപ്പം തമിഴ് മുന്‍നിര സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. തമിഴ് പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നതും വിതരണവും കാര്‍ത്തിക് സുബ്ബരാജാണ്.നിര്‍മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസേഴ്‌സ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT