Film News

ചാക്കോച്ചന്റെ 'ഒറ്റ്' ഓണം റിലീസ്; 25 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക്

കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഒറ്റ് സെപ്റ്റംബര്‍ 8ന് തിയറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തും. സെപ്റ്റംബര്‍ 2നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഒറ്റിന്റെ തമിഴ് പതിപ്പ് നേരിട്ട ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. ഫെലിനി ടി.പിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് രണ്ടകം എന്നാണ്. ദ ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് നടന്‍ ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. സജീവാണ് ചിത്രത്തിന്റെ തിരക്കഥ. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഒറ്റിനുണ്ട്.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിക്കും പുറമെ ബോളിവുഡ് താരം ജാക്കി ഷ്‌റോഫും ചിത്രത്തിലുണ്ട്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. വിജയ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്. സംഗീത സംവിധാനം എ.എച്ച് കാശിഫ്, വസ്ത്രാലങ്കാരം സ്റ്റെഫിന്‍ സേവ്യറാണ്. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT