Film News

ഒടിടി സിനിമകള്‍ക്ക് തിയറ്റര്‍ റിലീസ് അനുവദിക്കില്ല, ഓണത്തിന് മുമ്പ് തിയറ്റര്‍ തുറക്കാന്‍ അനുവദിക്കണം

ഒടിടിയില്‍ പോയൊരു സിനിമ പിന്നെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്.

തിയറ്ററുകള്‍ തുറന്നതിന് ശേഷവും സിനിമള്‍ ഒടിടിയിലേക്ക് പോയാല്‍ എതിര്‍ക്കും. ഒടിടി കൊണ്ട് സിനിമാ വ്യവസായം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഓണത്തിന് മുമ്പ് തിയറ്ററുകള്‍ തുറന്നുതരണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുമെന്നും ഫിയോക്ക് പ്രസിഡഡന്റ് വിജയകുമാര്‍ പറഞ്ഞു.

''പതിനായിരത്തോളം കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഒടിടിയിലേക്ക് സിനിമകള്‍ പോകുന്ന പ്രവണത താത്ക്കാലികമാണ്. തിയറ്ററില്‍ സിനിമ കാണിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്.

ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മ്മാതാക്കള്‍ ഒടിടിയില്‍ പോകാന്‍ നിര്‍ബന്ധിതരാണ്. ഒടിടിയിലേക്ക് ഈ സാഹചര്യത്തില്‍ സിനിമകള്‍ പോകുന്നതിനെ കുറ്റപ്പെടുത്താനില്ല. പകരം തിയേറ്റര്‍ തുറന്നതിന് ശേഷമാണ് ഇത്തരത്തില്‍ ഒടിടിയില്‍ സിനിമകള്‍ പോകുന്നതെങ്കില്‍ അത് എതിര്‍ക്കും,'' ഫിയോക്ക് പറഞ്ഞു.

തിയേറ്റര്‍ ഉടമകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തിയറ്റര്‍ തുറക്കാനായി നടത്തേണ്ട മുന്നൊരുക്കങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. അമ്പതു ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചന നടക്കുന്നതിനിടെയായിരുന്നു ഫിയോക്ക് യോഗം ചേര്‍ന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT