Film News

'സ്ത്രീകള്‍ക്കൊപ്പം എത്തുന്ന പുരുഷന്‍മാര്‍ക്ക് ഫ്രീ ടിക്കറ്റ്'; വ്യത്യസ്ത ഓഫറുമായി ഒരുത്തീ ടീം

നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ മാര്‍ച്ച് 18ന് റിലീസിന് ഒരുങ്ങുകയാണ്. റിലീസിനോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ഒരുത്തീ ടീം. പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യം. ആദ്യത്തെ മൂന്ന് ദിവസം മാത്രമാണ് ഈ ഓഫറുള്ളത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെയാണ് നവ്യാ നായരുടെ തിരിച്ചു വരവ്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതിയത് കൊണ്ടും കഥാപാത്രം വളരെ ഡെപ്ത്ത് ഉള്ളത് ആയത് കൊണ്ടുമാണ് തിരിച്ചുവരവിന് ഒരുത്തി എന്ന ചിത്രം തിരഞ്ഞെടുത്തതെന്ന് നവ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എസ് സുരേഷ് ബാബുവാണ് ഒരുത്തീയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കെ.വി.അബ്ദുള്‍ നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്.

നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തിലുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സണ്‍ പോടുതാസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും കെ ജെ വിനയന്‍ ചീഫ് അസ്സോസിയേറ്റുമാണ്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT