Film News

നവ്യ നായരുടെ 'ഒരുത്തീ'; രണ്ടാം ഭാഗം ഒരുങ്ങുന്നു

വികെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായ ഒരുത്തീയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ഒരുത്തീയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഒരുക്കുന്നത്. ഒരു ഇടവേളക്ക് ശേഷം നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായി തിരിച്ചു വന്ന ചിത്രമാണ് ഒരുത്തീ. മാര്‍ച്ച് 18നാണ് ചിത്രം റിലീസ് ചെയ്തത്. നിലവില്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം പുറത്ത്വിട്ടത്.

വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെന്‍സി നാസര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വര്‍ഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കും. നവ്യ നായരും, വിനായകനും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും.

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

പ്രീതി മുകുന്ദന്റെ കിടിലൻ ഡാൻസും, ഒപ്പം ആ 'പഴയ നിവിനും'; കളറായി 'സർവ്വം മായ'യിലെ ആദ്യഗാനം

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

SCROLL FOR NEXT