Film News

സിനിമാ മോഹിയായ ഒരു ചെറുപ്പക്കാരന്റെ കഥ മാത്രമല്ല ഇത്, 'ഒരു റൊണാള്‍ഡോ ചിത്രം' നാളെ മുതൽ തിയറ്ററുകളിൽ

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' ജൂലായ് 25 ന് തിയറ്ററുകളിലെത്തും. സിനിമാ മോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് 'ഒരു റൊണാള്‍ഡോ ചിത്രം'. ഒരുപാട് ഴോണറുകൾ മാറി വരുന്ന ഒരു സിനിമയാണ് ഒരു റൊണാൾഡോ ചിത്രമെന്നും സിനിമയുടെ തിരക്കഥ വായിക്കുമ്പോൾ തന്നെ ആ സിനിമ എത്രമാത്രം ഡീറ്റയ്ൽഡ് ആണെന്ന് തനിക്ക് മനസ്സിലായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അശ്വിൻ ജോസ് പറഞ്ഞിരുന്നു.

അല്‍ത്താഫ് സലീം, മേഘനാഥന്‍, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'നോവോര്‍മ്മയുടെ മധുരം', 'സര്‍ ലഡ്ഡു 2', 'വരം', 'റൊമാന്റിക് ഇഡിയറ്റ്', 'ഡ്രീംസ് ഹാവ് നോ എന്‍ഡ്' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂർ.

ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: സാഗര്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍: രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ബാല, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനില്‍ അന്‍സാദ്, കളറിസ്റ്റ്: രമേഷ് അയ്യര്‍, പിആര്‍ഒ: പ്രജീഷ് രാജ് ശേഖര്‍, മാര്‍ക്കറ്റിങ്: വിമേഷ് വര്‍ഗീസ്, പബ്ലിസിറ്റി ആന്‍ഡ് പ്രൊമോഷന്‍സ്: ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊമോഷന്‍സ്.

ഇന്ദ്രജിത്ത് നൽകിയ സൈക്കിൾ, ആന്റണി പെരുമ്പാവൂരിന്റെ സ്വർണ്ണ നാണയം, വിസ്മയിപ്പിച്ചത് പൃഥ്വിരാജിന്റെ സമ്മാനം: സിദ്ധു പനയ്ക്കൽ

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്

ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം

SCROLL FOR NEXT