Film News

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

അശ്വിൻ ജോസ്, ചൈതനൃ പ്രകാശ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ 'ഒരു റൊണാൾഡോ ചിത്രം' ഒടിടിയിലേക്ക്. ചിത്രം നാളെ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ത്രത്തിന്റ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റിനോയ് കല്ലൂർ ആണ്. നിർമ്മാണം ഫുൾഫിൽ സിനിമാസ്.

ഹന്ന റെജി കോശി , മിഥുൻ എം ദാസ് , ഇൻന്ദ്രൻസ്, ലാൽ, അൽതാഫ്,സുനിൽ സുഗത, മേഘനാദൻ, അല്‍ത്താഫ് സലീം, മേഘനാഥന്‍, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'നോവോര്‍മ്മയുടെ മധുരം', 'സര്‍ ലഡ്ഡു 2', 'വരം', 'റൊമാന്റിക് ഇഡിയറ്റ്', 'ഡ്രീംസ് ഹാവ് നോ എന്‍ഡ്' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് റിനോയ് കല്ലൂർ.

ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍: സാഗര്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷാജി എബ്രഹാം, ലൈന്‍ പ്രൊഡ്യൂസര്‍: രതീഷ് പുരക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബൈജു ബാല, കലാസംവിധാനം: സതീഷ് നെല്ലായ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രേമന്‍ പെരുമ്പാവൂര്‍, വസ്ത്രലങ്കാരം: ആദിത്യ നാണു, മേക്കപ്പ്: മനോജ് അങ്കമാലി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അനില്‍ അന്‍സാദ്, കളറിസ്റ്റ്: രമേഷ് അയ്യര്‍ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സി.ഐ.ഐ

'മെല്ലവേ മെല്ലവേ'; ഷറഫുദ്ദീന്റെ ഫാമിലി റോം-കോം എന്റർടെയ്‌നർ 'മധുവിധു'വിലെ ആദ്യ ഗാനം

ചത്താ പച്ചയുടെ വിജയത്തിന് ശേഷം വമ്പൻ പദ്ധതികളുമായി റീൽ വേൾഡ് എന്റർടെയ്ൻമെന്റ്

SCROLL FOR NEXT