Film News

സുബീഷ് സുധി നായകനായ 'ഒരു ഭാരത സർക്കാർ ഉല്പന്നം', ബൈക്കിൽ ആറംഗ കുടുംബത്തിന്റെ യാത്രയുമായി ഫസ്റ്റ് ലുക്ക്

സുബീഷ് സുധി, ഷെല്ലി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ എഴുതി ടി.വി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി കൃഷ്ണൻ തുരുത്തി, രജ്ഞിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥൻ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ബൈക്കിൽ യാത്രചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്.

അജു വർ​ഗീസ്, ലാൽ ജോസ്, ജാഫർ ഇടുക്കി, ജോയ്മാത്യു, വിനീത് വാസുദേവൻ, ​ഗൗരി ജി കിഷൻ, വിജയ് ബാബു, ദർശന എസ് നായർ, ഹരീഷ് കണാരൻ, ​ഗോകുലൻ, റിയാ സൈറ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമ്പതോളം സിനിമാതാരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മുരളി കെ.വി രാമന്തളി സഹനിർമ്മാതാവായ ഈ ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത് അൻസർ ഷായാണ്. ജനുവരിയിൽ ചിത്രം തീയ്യേറ്ററുകളിലെത്തും.

ക്രിയേറ്റീവ് പ്രൊഡ്യൂസർ- രഘുരാമവർമ്മ, എക്സികുട്ടീവ് പ്രൊഡ്യുസർ- നാ​ഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സം​ഗീതം- അജ്മൽ ഹസ്ബുള്ള, അൻവർ അലി, വൈശാഖ് സു​ഗുണൻ എന്നിവരാണ് ​ഗാനങ്ങൾ എഴുതിയിട്ടുള്ളത്. മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- സമീറ സനീഷ്, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പിആർ & മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പിആർഒ- എ.എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT