Film News

‘പ്ലസ് വണ്‍’കാരനായി ദീപക് പറമ്പോല്‍; ‘ഓര്‍മയില്‍ ഒരു ശിശിരം’ നാളെ

THE CUE

തട്ടത്തിന്‍ മറയത്തിലൂടെ ശ്രദ്ധേയനായ ദീപക് പറമ്പോല്‍ നായകനാകുന്ന ഓര്‍മയില്‍ ഒരു ശിശിരം നാളെ റിലീസ് ചെയ്യും. സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് പിന്നിട്ട കഥാപാത്രമായും രണ്ട് ഗെറ്റപ്പുകളിലാണ് ദീപക് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ കുറെ കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുമെന്ന് ദീപക് പറഞ്ഞു.

മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാനത്തില്‍ ചെറു കഥാപാത്രമായി എത്തിയ നടനാണ് ദീപക് പറമ്പോല്‍. മലര്‍വാടി ആര്‍ട്സ് ക്ലബ് ഒമ്പതാം വര്‍ഷത്തിലെത്തുമ്പോള്‍ പ്രണയനായകനായി റൊമാന്റിക് കോമഡി ഗണത്തിലുള്ള ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന സിനിമയുമായി എത്തുകയാണ് ദീപക് പറമ്പോല്‍. അനശ്വര പൊന്നമ്പത്ത് ആണ് നായിക.

ജീത്തു ജോസഫിന്റെ സഹസംവിധായകനായിരുന്ന വിവേക് ആര്യനാണ് രചനയും സംവിധാനവും. പൂമുത്തോളെ എന്ന പാട്ടിലൂടെ ഹിറ്റ് ചാര്‍ട്ടിലെത്തിയ ജോസഫിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. നിധിന്‍ എന്ന കഥാപാത്രത്തെയാണ് ദീപക് അവതരിപ്പിക്കുന്നത്. സിനിമയിലെ കൈ നീട്ടി ആരോ എന്ന തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കെയര്‍ ഓഫ് സൈറാ ബാനു, സണ്‍ഡേ ഹോളിഡേ, ബി ടെക് എന്നീ വിജയചിത്രങ്ങളൊരുക്കിയ മാക്ട്രോ പിക്ചേഴ്സാണ് ഓര്‍മ്മയില്‍ ഒരു ശിശിരം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം എന്നീ പുതുമുഖങ്ങളും പ്രധാന റോളിലുണ്ട്. ഇര്‍ഷാദ്,അശോകന്‍,അലന്‍സിയര്‍,മാലാ പാര്‍വതി,സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണുരാജിന്റേതാണ് കഥ. ബികെ ഹരിനാരായണനാണ് ഗാനരചന. അരുണ്‍ ജെയിംസാണ് ക്യാമറ.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT