Film News

ഓപ്പൺഹൈമറിന് കട്ട് വിളിച്ച് കേന്ദ്രസർക്കാർ, സെക്സിനിടെ ഭ​ഗവത് ​ഗീത വായിക്കുന്ന രം​ഗം നീക്കം ചെയ്യണമെന്ന് അനുരാ​ഗ് ഠാക്കൂർ

ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രഞ്ജൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം ഓപ്പൺഹൈമറിൽ കേന്ദ്രസർക്കാർ ഇടപെടൽ. ചിത്രത്തിലെ ലൈം​ഗിക ബന്ധത്തിനിടെ ഭ​ഗവത് ​ഗീത വായിക്കുന്ന രം​ഗം നീക്കം ചെയ്യാനാണ് കേന്ദ്രസർക്കാർ ഇടപെടൽ. യൂണിയൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്റ്റർ അനുരാഗ് താക്കൂറാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. ചിത്രത്തിന് ക്ലിയറൻസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചേക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിൽ ഓപ്പൺഹൈമർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിലിയൻ മർഫി മറ്റൊരു കഥാപാത്രമായ ജീൻ ടാറ്റ്‌ലോക്കുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കേ ഭഗവത് ഗീത വായിക്കുന്ന രംഗമാണ് വിവാദത്തിന് കാരണമായത്. ഭഗവത് ഗീത വായിക്കുന്ന രംഗം ഹിന്ദു സംസ്‌കാരത്തെയും മതവികാരത്തെയും വ്രണപ്പെടുത്തുന്നു എന്നും ലോകമെമ്പാടുമുള്ള സിനിമകളിൽ നിന്ന് ആ രംഗം ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

എന്നാൽ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യ ദിവസം തന്നെ 13.50 കോടിയോളം രൂപയാണ് ഇന്ത്യൻ തിയറ്ററുകളിൽ നിന്ന് ഓപ്പൺഹൈമർ നേടിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി ജെ. റോബർട്ട് ഓപ്പൻഹൈമർ സൃഷ്ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നാണ് സിനിമയുടെ പ്രമേയം. പൂർണ്ണമായും 70 എംഎം ഐമാക്‌സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ സിനിമയാണ് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT