Film News

'ഏറ്റവും വലിയ കളക്ഷൻ നേടിയ ബയോപിക്കായി ഓപ്പൺഹൈമർ' ; 912 മില്ല്യൺ ഡോളർ നേടി ക്രിസ്റ്റഫർ നോളൻ ചിത്രം

ആ​ഗോള ബോക്സ് ഓഫീസിൽ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷൻ നേടുന്ന ബയോപിക് ആയി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമർ. ആ​ഗോള ബോക്സ് ഓഫീസിൽ നിന്നും 912 മില്ല്യൺ ഡോളറാണ് ഓപ്പൻഹൈമർ നേടിയത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫ്രെഡി മെർക്കുറിയെയും ബാൻഡ് ക്വീനിനെയും കേന്ദ്രീകരിച്ചുള്ള 'ബൊഹീമിയൻ റാപ്‌സോഡി' എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡാണ് ഇതോടുകൂടി ഓപ്പൻഹൈമർ മറികടന്നത്. 2018 ഒക്ടോബറിൽ റിലീസ് ചെയ്ത ബൊഹീമിയൻ റാപ്‌സോഡിയുടെ കളക്ഷൻ 910 മില്ല്യൺ ഡോളറായിരുന്നു. ജെ. റോബെർട്ട് ഓപ്പൻഹൈമറുടെ മാൻഹട്ടൻ പ്രോജെക്ടിനെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ ഒരുക്കിയ ചിത്രമായിരുന്നു ഓപ്പൻഹൈമർ. കിലിയൻ മർഫിയാണ് ചിത്രത്തിൽ ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രജ്ഞൻ ജെ. റോബെർട്ട് ഓപ്പൻഹൈമറിനെ അവതരിപ്പിച്ചത്. ബൊഹീമിയൻ റാപ്‌സോഡിക്ക് മുമ്പ് ഏറ്റവും വിജയകരമായ ജീവചരിത്രം 2014 പുറത്തിറങ്ങിയ 'അമേരിക്കൻ സ്‌നൈപ്പർ' ആയിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി ജെ. റോബർട്ട് ഓപ്പൻഹൈമർ സൃഷ്‌ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നതാണ് സിനിമയുടെ ഇതിവൃത്തം. 1945-ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ന്യൂക്ലിയർ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്‌ഫോടനമായ ട്രിനിറ്റി ടെസ്റ്റ് ഓപ്പൺഹൈമർ ടീം പൂർണ്ണമായും CGI ഇല്ലാതെ പുനഃസൃഷ്ടിച്ചത് വലിയ വാർത്തയായിരുന്നു. പൂർണ്ണമായും 70 mm ഐമാക്സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമയായ ഓപ്പൻഹൈമർ ജൂലൈ 21നാണ് തിയറ്ററുകളിലെത്തയിത്. എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പഗ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം നിർമിച്ചത് യൂണിവേഴ്സൽ പിക്ചർസ്‌ ആണ്.

അതേസമയം ഓപ്പൻഹൈമറിനൊപ്പം റിലീസ് ചെയ്ത ബാർബിയാണ് 2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മറിയത്. ​ഗ്രെറ്റ ​ഗെർവിക്കിന്റെ സംവിധാനത്തിൽ മാർഗോട്ട് റോബി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫാന്റസി-കോമഡി ഴോണറിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1.38 ബില്ല്യൺ ഡോളറാണ് നേടിയത്. അതോടുകൂടി ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സൂപ്പർ മാരിയോ ബ്രോസിന്റെ ($1.36 ബില്യൺ) റെക്കോർഡിനെയാണ് ബാർബി മറികടന്നത്. റയാൻ ഗോസ്ലിംഗ്, സിമു ലിയു, എമ്മ മക്കി, കേറ്റ് മക്കിന്നൺ, ഇസ റേ, അലക്‌സാന്ദ്ര ഷിപ്പ്, കിംഗ്സ്ലി ബെൻ-ആദിർ, സ്കോട്ട് ഇവാൻസ്, ജോൺ സിന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT