ADMIN
Film News

കേരളാ പൊലീസ് എന്ന സുമ്മാവ, ത്രില്ലിംഗ് ടീസറുമായി 'ഓപ്പറേഷന്‍ ജാവ'

Operation Java movie Official Teaser, തരുണ്‍ മൂര്‍ത്തിയാണ് ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍.

ത്രില്ലിംഗ് രംഗങ്ങള്‍ നിറച്ച ടീസറുമായി ഓപ്പറേഷന്‍ ജാവ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ രംഗങ്ങള്‍. കേരളത്തിലും തമിഴ്‌നാട്ടിലുമായി നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തിയാണ് 2021ലെ പ്രതീക്ഷ ഉയര്‍ത്തുന്ന പ്രൊജക്ടുകളിലൊന്നായ ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍. വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിര്‍മ്മാണം.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓപ്പറേഷന്‍ ജാവ ' ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് സംവിധായകന്‍.

കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്നതില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് ' സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

ക്യാമറ ഫായിസ് സിദ്ദിഖ് ആണ്.എഡിറ്റര്‍ നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.

വിഷ്ണുവും ശ്രീ ശങ്കറുമാണ് ജാവയുടെ ശബ്ദമിശ്രണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്‍,കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍,വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണന്‍,സ്റ്റില്‍സ്-ഫിറോസ് കെ ജയേഷ്,പരസ്യക്കല-യെല്ലോ ടൂത്ത്,കോ ഡയറക്ടര്‍-സുധി മാഡിസണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ദിലീപ് എടപ്പറ്റ.വാര്‍ത്താ പ്രചരണം-എ എസ് ദിനേശ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT