Film News

ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ്; സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടി

ഓണ്‍ലൈന്‍ റമ്മി കേസില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍. ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് നോട്ടീസ് അയച്ചു. ക്രിക്കറ്റ് താരം വിരാട് കോലി, സിനിമാ താരങ്ങളായ തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടം സംഭവിച്ച മലയാളി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. 21 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ വിനീത് ആത്മഹത്യ ചെയ്തത്. ലോക് ഡൗണ്‍ കാലത്താണ് വിനീത് ഓണ്‍ലൈന്‍ റമ്മിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. കടം വാങ്ങിയും ഓണ്‍ലൈന്‍ റമ്മി കളിച്ചതായാണ് പുറത്ത് വന്ന വിവരം.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT