Film News

തിയറ്റർ ഭരണത്തിന് മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രൻ, ക്ളീൻ യു

കേരളക്കര ആകാക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'വൺ' ക്ളീൻ യു സർട്ടിഫിക്കറ്റ് നേടി. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമ യു സർട്ടിഫിക്കറ്റ് നേടിയതായി അറിയിച്ചത്. 'ഇറ്റ് ഈസ് എ ക്ലീൻ യു, കടക്കൽ ചന്ദ്രൻ ഉടൻ അടുത്തുള്ള തിയേറ്ററുകളിൽ എത്തും, എന്നായിരുന്നു യു സർട്ടിഫിക്കറ്റ് നേടിയ വിവരം അറിയിച്ചുക്കൊണ്ട് നൽകിയ തലക്കെട്ട്. ബോബി-സഞ്ജയയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ ആയി അത്യുജ്ജ്വലമായ കരിസ്മയോടെയാണ് സിനിമയുടെ ട്രെയിലറിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയാണ് എന്റെ രാഷ്ട്രീയമെന്ന മമ്മൂട്ടിയുടെ തുറന്നു പറച്ചലിന് തൊട്ടടുത്ത ദിവസമായിരുന്നു വൺ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തത്. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT