Film News

കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്..കടയ്ക്കൽ ചന്ദ്രൻ എന്നാണ് പേര്; ത്രസിപ്പിച്ച് മമ്മൂട്ടിയുടെ 'വൺ' ട്രെയ്‌ലർ

കേരളക്കര ആകാക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'വൺ' ട്രെയ്‌ലർ റിലീസ് ചെയ്തു. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ ആയി അത്യുജ്ജ്വലമായ കരിസ്മയോടെയാണ് ട്രെയിലറിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ബോബി-സഞ്ജയയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയാണ് എന്റെ രാഷ്ട്രീയമെന്ന മമ്മൂട്ടിയുടെ തുറന്നു പറച്ചലിന് തൊട്ടടുത്ത ദിവസമാണ് വൺ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്.

ജനങ്ങളുടെ പ്രതിഷേധത്തിൽ നിന്നാണ് സിനിമയുടെ ട്രെയ്‌ലർ ആരംഭിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന നേതാക്കളുടെ സംഭാഷണവും കാണാം. കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട് അതാണ്‌ കടയ്ക്കൽ ചന്ദ്രൻ എന്ന ഡയലോഗോടെയാണ് മമ്മൂട്ടിയുടെ മാസ്സ് എൻട്രി. സിനിമയുടെ രണ്ടു ടീസറും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഡെമോക്രസിയെന്ന വാക്കിന്റെ അര്‍ത്ഥം അതാണ്, എന്ന ഡയലോഗ് ഉള്‍ക്കൊള്ളിച്ചായിരുന്നു സിനിമയുടെ ടീസർ അവതരിപ്പിച്ചിരുന്നത്.

കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT