Film News

ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ; ബ്രാൻഡ് അംബാസഡർ ആയി ഷൈൻ ടോം ചാക്കോ

ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴമേറിയവയിൽ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളിൽ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വർഷം ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. പ്രശസ്ത സിനിമാ താരം ഷൈൻ ടോം ചാക്കോ ആണ് ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. ക്യാമ്പയിൻ ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 31 നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് ആയ വാഴക്കുളത്ത് വെച്ച് നടക്കും.

ഫൈറ്റ് നൈറ്റ് എന്ന പേരിൽ നടത്തുന്ന ഈ ഓണത്തല്ല് ക്യാമ്പയിൻ അവതരിപ്പിക്കുന്നത് കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും ചേർന്നാണ്. ഓഗസ്റ്റ് 31 നു വെകുന്നേരം 4 മണിക്കാണ് ഇതിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. കേരളാ സംസ്കാരവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്ന ഈ വിനോദ രൂപത്തിന് ഓണപ്പട, കൈയ്യാങ്കളി എന്നും പേരുകളുണ്ട്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT