Film News

'ചതിച്ചു മാത്രം പഴക്കമുളളവൻ വിതച്ച വിത്തുകൾ കുലച്ചു കാണണ്'; ബ്രോമാൻസിലെ 'പിരാന്ത്' ​ഗാനം

ബ്രോമാൻസിലെ പുതിയ ​ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പിരാന്ത് എന്നു തുടങ്ങുന്ന ​ഗാനം എഴുതി പാടിയിരിക്കുന്നത് എംസി കൂപ്പറും പ്രതികയും ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് ​ഗാനത്തിന്റെ സം​ഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും.

ബ്രോമാൻസിലെ എല്ലാ കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനം കൊണ്ടവയാണ് എന്നാണ് മുമ്പ് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഡി ജോസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നേരിട്ട് കണ്ടിട്ടുള്ള പരിചയമുള്ള തന്റെ അയൽവാസികളും കൂട്ടുകാരും അടക്കമുള്ള പല ആളുകളുടെയും സ്വഭാവമാണ് ചിത്രത്തിലെ മുഴുവൻ കഥാപാത്രങ്ങൾക്കും താൻ കൊടുത്തിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ഈ കഥാപാത്രങ്ങളെല്ലാം എന്തൊക്കെ ചെയ്യാം എന്ന കാര്യത്തിൽ തനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും അരുൺ പറയുന്നു.

അരുൺ ഡി ജോസ് പറഞ്ഞത്:

ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും എനിക്ക് റെഫറൻസ് ഉണ്ട്. ഞാൻ യഥാർത്ഥ ജീവിതത്തിൽ കണ്ടിട്ടുള്ള വ്യക്തികളുടെ പ്രതിരൂപമാണ് ബ്രോമാൻസിലെ ഒരോ കഥാപാത്രവും. അതുകൊണ്ട് ആ കഥാപാത്രം എങ്ങനെയാണ് ഏത് എക്സ്ട്രീം വരെ അവർ പോകും എന്നെനിക്ക് നന്നായി അറിയാം. ഞാൻ നേരിട്ട് കണ്ടിട്ടുള്ള പരിചയമുള്ള എന്റെ അയൽവാസികളും കൂട്ടുകാരും ഒക്കെയായിട്ടുള്ള പല ആളുകളുടെ സ്വഭാവങ്ങളാണ് ഈ സിനിമയിലുള്ള എല്ലാ കഥാപാത്രങ്ങൾക്കും. എല്ലാവരും വിയേർഡ് ആണ്. ആ വിയേർഡ്നെസ്സ് അങ്ങനെ തന്നെ എടുത്ത് ഓരോ കഥാപാത്രങ്ങൾക്കും പ്ലേസ് ചെയ്തിരിക്കുകയാണ്. അതിൽ തന്നെ രണ്ട് എക്സ്ട്രീമുകൾ ഉണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും അതുണ്ട്. അവർ വളരെ നോർമലായ ഭാ​ഗങ്ങളും അതേ സമയം ഇവർ വിയേർഡ് ആയാൽ എത്രത്തോളം വിയേർഡ് ആയി പോകും എന്നുള്ള പരിപാടിയും സിനിമയിൽ ഉണ്ട്.

അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ബ്രോമാൻസ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ചമൻ ചാക്കോ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ജോർജ്‌ ആണ്, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റിജിവൻ അബ്ദുൽ ബഷീർ, പോസ്റ്റർസ്‌ - യെല്ലോടൂത്ത്, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, രോഹിത് കെ സുരേഷ്, പിന്നെ ആർ ഓ - എ എസ് ദിനേശ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT