Film News

'ചിരി ഗ്യാരന്റീഡ്'; ആദ്യ ഷോകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണവുമായി 'ഓടും കുതിര ചാടും കുതിര'

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന് മികച്ച പ്രതികരണം. മികച്ച എന്റർടെയ്നറാണ് ചിത്രം എന്നാണ് ആദ്യ ഷോസ് പിന്നിടുമ്പോൾ പ്രേക്ഷകർ പറയുന്നത്. ഫഹദിനും കല്യാണിക്കുമൊപ്പം ലാലിന്റെ പ്രകടനത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

നടനും സംവിധായകനുമായ അൽത്താഫ് സലീമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അൽത്താഫിന്റെ മേക്കിങ്ങിനും മികച്ച റെസ്പോൺസ് തന്നെ ലഭിക്കുന്നുണ്ട്. ഛായാഗ്രഹണം, അംഗീതം തുടങ്ങിയ മേഖലകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു.

സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്:ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

'പാൽനിലാ പുഞ്ചിരി'; ഈസ്റ്റ് കോസ്റ്റിന്റെ ഹിറ്റ് പാട്ട് വീണ്ടും, ശ്രദ്ധ നേടി ‘ഭീഷ്മർ’ ഗാനം

ചെറിയ പെരുന്നാളിനൊരുങ്ങി യുഎഇ ; ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

വെള്ളാപ്പള്ളിക്ക് എസ്എൻഡിപി നേതൃത്വത്തിലേക്ക് മടങ്ങാനാകുമോ? അയോ​ഗ്യത എന്തുകൊണ്ട്? The Money Maze

പൊളിറ്റിക്കൽ ഡ്രാമയുമായി നിവിനും ബി. ഉണ്ണികൃഷ്ണനും; 'പ്രതിഛായ' മാർച്ച് 26 ന്

പെരുന്നാൾ സ്പെഷ്യലായി "പാൽനിലാ പുഞ്ചിരി”; 'ഭീഷ്മർ' പുതിയ ഗാനം നാളെയെത്തും

SCROLL FOR NEXT