Film News

'വ്യക്തിപരമായി ആരെയും ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല'; കിം​ഗ് ഓഫ് കൊത്ത ഡീ ഗ്രേഡിങ്ങിനെതിരെ നെെല ഉഷ

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായെത്തിയ കിം​ഗ് ഓഫ് കൊത്ത എന്ന സിനിമയെക്കെതിരെ നടക്കുന്ന നെ​ഗറ്റീവ് പ്രചാരണങ്ങൾക്കെതിരെ നടി നടി നെെല ഉഷ. എന്തിനാണ് ആവശ്യനമില്ലാതെ നെ​ഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതെന്നും എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലെന്നും നെെല പറയുന്നു. വ്യക്തിപരമായി ആ​രെയും ​ടാർ​ഗെറ്റ് ചെയ്യാൻ പാടില്ലെന്നും വലിയ ആളുകളുടെ മക്കളാണെന്ന് കരുതി അവർക്ക് യാതൊരു ഇളവും കൊടുക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും നെെല പറയുന്നു. ഞാൻ അഭിനയിച്ച എല്ലാ സിനിമകളുടെയും ആ​രാധികയല്ല ഞാൻ എന്നാൽ കിം​ഗ് ഓഫ് കൊത്ത തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമയാണെന്നും വീഡിയോയിൽ നെെല പറയുന്നുണ്ട്.

നെെല ഉഷ പറഞ്ഞത്

ഞാന്‍ പറയുന്ന കാര്യം കിംഗ് ഓഫ് കൊത്തയുടെ അണിയറക്കാര്‍ അറിഞ്ഞു കൊണ്ട് പറയുന്നതല്ല. സിസിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷെ എനിക്കിത് പറയണമെന്ന് തോന്നി. എന്തിനാണ് ആവശ്യമില്ലാതെ നെഗറ്റിവിറ്റി കുറേ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമകളും എല്ലാര്‍ക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തിയറ്ററില്‍ കാണട്ടെ. അവരുടെ ഇഷ്ടപ്പെട്ട താരം രണ്ട് കൊല്ലത്തിന് ശേഷം ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അവര്‍ വന്ന് കണ്ട് അസ്വദിക്കട്ടെ, എന്നിട്ട് അവര്‍ തീരുമാനിക്കട്ടെ. അതിന് അവസരം കൊടുക്കൂ. അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്. അവര്‍‌ വലിയ ആളുകളുടെ മക്കളാണെന്ന് കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നെ ഞാന്‍ പറയൂ. എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത.ഞാന്‍ അഭിനയിച്ച സിനിമ ആയതുകൊണ്ടല്ല ഇത് പറയുന്നത്. ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാന്‍‌ അല്ല ഞാന്‍ പക്ഷെ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്".

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമയായെത്തിയ കിംഗ് ഓഫ് കൊത്ത ഓ​ഗസ്റ്റ് 24 നാണ് തിയറ്ററുകളിലെത്തിയത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. നിമിഷ് രവി ഛായാ​ഗ്രാഹണം നിർവഹിച്ച ചിത്രത്തിന് സം​ഗീത സംവിധാനം നിർവഹിച്ചത് ജേക്‌സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT