Film News

മാത്യുവിന്റെ കരിയറിലെ ഒരു ശ്രദ്ധേയമായ സിനിമയായിരിക്കും നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്: നൗഫൽ അബ്ദുള്ള

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന സിനിമ മാത്യു തോമസിന്റെ കരിയറിലെ ശ്രദ്ധേയമായ സിനിമകളിൽ ഒന്നാകുമെന്ന് സംവിധായകൻ നൗഫൽ അബ്ദുള്ള. പൊതുവെ കുട്ടിത്തമുള്ള കഥാപാത്രങ്ങളെയാണ് മാത്യു അവതരിപ്പിച്ചിട്ടുള്ളത്. അതിൽ നിന്ന് കുറച്ച് വ്യത്യസ്തമായി, അതുപോലെ എല്ലാവർക്കും ഇഷ്ടമാകും വിധമാണ് മാത്യു തോമസിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഞാൻ അമിത ആത്മവിശ്വാസത്തോടെ പറയുന്നതല്ല, പക്ഷേ പറയട്ടെ - മാത്യുവിന്റെ കരിയറിലെ ഒരു ശ്രദ്ധേയമായ സിനിമയായിരിക്കും നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്. ഇതുവരെ മാത്യു കുട്ടിത്തമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഈ സിനിമയിൽ കുറച്ച് മെച്ച്യൂരിറ്റിയുള്ള കഥാപാത്രമാണ് അദ്ദേഹം ചെയ്യുന്നത്. എന്നാൽ അവന്റെ മുഖത്തിന് ഒരു ഇന്നസെൻസുണ്ട്, അതിനാൽ എല്ലാവർക്കും ഇഷ്ടമാണ്. ഹേറ്റേഴ്സ് കുറവുള്ള നടനാണ് മാത്യു. അതുപയോഗിച്ചുള്ള ഫണ്ണും സിനിമയിൽ ഉണ്ട്,' നൗഫൽ അബ്ദുള്ള പറഞ്ഞു.

എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാ വായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒക്ടോബർ 10 ന് ചിത്രം തിയറ്ററുകളിലെത്തും.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT