Film News

ഇത് ചാക്കോച്ചനല്ല അംബാസ് രാജീവന്‍; 'ന്നാ താന്‍ കേസ് കൊട്' ക്യാരക്ടര്‍ പോസ്റ്റര്‍

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്നാണ് ചാക്കോച്ചന്റെ പേര്. അംബാസ് രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ മറ്റൊരു പേര്. ചാക്കോച്ചന്‍ തന്നെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

സന്തോഷ് ടി.കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കുഞ്ചാക്കോ ബോബനൊപ്പം സിനിമയില്‍ വിനയ് ഫോര്‍ട്ട്,സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ഗായത്രി ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വടക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.

രതീഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാകേഷ് ഹരിദാസ്. മനോജ് കണ്ണോത്താണ് ചിത്രത്തിന്റെ എഡിറ്റര്‍. സംഗീതം ഡ്വാണ്‍ വിന്‍സന്റ്.

അതേസമയം കെ.എം കമല്‍ സംവിധാനം ചെയ്ത പടയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചാക്കോച്ചന്‍ ചിത്രം. മാര്‍ച്ച് 11നാണ് പട തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് കെ എം കമല്‍ പട ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂനിയമം അട്ടിമറിച്ചുള്ള ഭേദഗതിക്കെതിരെയായിരുന്നു അയ്യങ്കാളിപ്പടയുടെ പ്രതിഷേധം.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT