Film News

'ഹോമില്‍ നിങ്ങളെന്നെ കരയിച്ചു, ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തിലും', ഇന്ദ്രന്‍സിന് നന്ദി പറഞ്ഞ് ബാദുഷ

നടന്‍ ഇന്ദ്രന്‍സിനൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ് എന്‍.എം.ബാദുഷ. ഒടിടി റിലീസായ 'ഹോം' മികച്ച പ്രതികരണം നേടുന്നതിനിടെയാണ് നിര്‍മ്മാതാവിന്റെ കുറിപ്പ്. മറ്റൊരു സിനിമയുടെ സെറ്റില്‍ നിന്നും എത്തിയിട്ടും, താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി രാത്രി വരെ ഒരു വിശ്രമവുമില്ലാതെ ഇന്ദ്രന്‍സ് അഭിനയിച്ചുവെന്ന് കുറിപ്പില്‍ പറയുന്നു.

ഷൂട്ടിങ് കഴിഞ്ഞ് താന്‍ നല്‍കിയ പാരിതോഷികം സ്വീകരിക്കാതെ, സ്‌നേഹം മാത്രം മതിയെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞതെന്നും, അദ്ദേഹത്തിന്റെ സ്‌നേഹത്തിനു മുന്നില്‍ കണ്ണുകള്‍ നിറഞ്ഞു പോയെന്നും ബാദുഷ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഹോമില്‍ നിന്നും എന്റെ മെയ്ഡ് ഇന്‍ കാരവാനില്‍ വന്ന് എന്റെ സിനിമയെ പൂര്‍ണതയില്‍ എത്തിച്ചു. ഇന്ദ്രന്‍സ് ചേട്ടാ എന്ത് പാവമാണ് നിങ്ങള്‍.

രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയില്‍ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റില്‍ അദ്ദേഹമെത്തിയത്. എത്തിയ ഉടന്‍ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റില്‍ അദ്ദേഹം അഭിനയിച്ചു.

ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാന്‍ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിര്‍മ്മിക്കുന്ന, സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്‌നേഹം മാത്രം മതി . ആ സ്‌നേഹത്തിനുമുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.

ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ട് കരയിപ്പിക്കുന്നു, നന്ദി ഇന്ദ്രന്‍സ് ചേട്ടാ.'

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT