Film News

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന ത്രില്ലർ, 'നിഴൽ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന ‘നിഴൽ’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റെ നാല്പത്തിനാലാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവാണ്. നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. എറണാകുളമാണ് പ്രധാന ലൊക്കേഷൻ.

ദീപക് ഡി മേനോൻ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. സംവിധായകനൊപ്പം അരുൺലാൽ എസ്പിയും ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈനിംഗ് - അഭിഷേക് എസ് ഭട്ടതിരി, ടൈറ്റിൽ ഡിസൈൻ - നാരായണ ഭട്ടതിരി, റോണക്സ് സേവ്യർ - മേക്കപ്പ്. ഡിക്‌സൺ പൊഡുത്താസ് - പ്രൊഡക്ഷൻ കൺട്രോളർ, ഉമേഷ് രാധാകൃഷ്ണൻ - ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജിനു വി നാഥ്, കുഞ്ഞുണ്ണി സിഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്

ആൻറോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT