nizhal malayalam thriller movie Kunchacko Boban Nayanthara
Film News

മിസ്റ്ററി ത്രില്ലര്‍, ആ ദുരൂഹതകളുടെ ഉത്തരം നാളെ, കുഞ്ചാക്കോ ബോബനും നയന്‍താരക്കുമൊപ്പം 'നിഴല്‍' തിയറ്ററുകളില്‍

സസ്‌പെന്‍സുകള്‍ നിറച്ച ട്രെയിലറിനും ഇന്നലെ മെല്ലനെ എന്ന വീഡിയോ സോംഗിനും പിന്നാലെ നിഴല്‍ പ്രേക്ഷകരിലേക്ക്. കുഞ്ചാക്കോ ബോബനും തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. അപ്പു എന്‍ ഭട്ടതിരിയാണ് സംവിധാനം.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നിഴല്‍ എന്ന് സംവിധായകന്‍ അപ്പു ഭട്ടതിരി ദ ക്യു'വിനോട് പറഞ്ഞിരുന്നുഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍.പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍

രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴല്‍'. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT