Film News

'18 വർഷങ്ങൾക്കിപ്പുറം മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്നു, സ്ക്രീനുകൾ മതിയാകാതെ വരട്ടെ'; 'പേട്രിയറ്റി'ന് ആശംസകളുമായി നിവിൻ പോളി

പേട്രിയറ്റ് സിനിമയ്ക്ക് ആശംസകളുമായി നിവിൻ പോളി. 18 വർഷങ്ങൾക്കിപ്പുറം മമ്മുട്ടിയും മോഹൻലാലും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. സ്ക്രീനുകൾ തികയാതെ വരട്ടെ എന്നാണ് നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അവർ അവസാനമായി ഒരേ സ്ക്രീൻ പങ്കിട്ടപ്പോൾ ഒരു തലമുറ അത് ആഘോഷിച്ചു. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂക്കയും ലാലേട്ടനും വീണ്ടും ഒരുമിക്കുന്നു. അതിനാൽ തന്നെ മലയാളം സിനിമ പേട്രിയറ്റിനെ ഒരു ‘Magnum Opus’ എന്ന് വിളിക്കുന്നു. സ്ക്രീനുകൾ മതിയാകാതെ വരും വിധമുള്ള ഒരു വിജയമായി ഈ സിനിമ മാറട്ടെ എന്ന് നിവിൻ ആശംസിച്ചു. നിവിൻ പുറമെ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, സംവിധായകൻ വൈശാഖ്, ബി.ഉണ്ണികൃഷ്ണൻ, മിഥുൻ മാന്വൽ തോമസ്, ജൂഡ് ആന്തണി ജോസഫ്, ജോഫിൻ.ടി.ചാക്കോ തുടങ്ങി നിരവധിപ്പേർ സിനിമയ്ക്ക് ആശംസ നേർന്നിട്ടുണ്ട്.

മമ്മൂട്ടിയെയും മോഹൻലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് ‘പേട്രിയറ്റ്’. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും ‘മദ്രാസ് കഫേ’, ‘പത്താൻ’ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ തിയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.

സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മാനുഷ് നന്ദൻ ആണ് ‘പേട്രിയറ്റി’ന് ക്യാമറ ചലിപ്പിച്ചത്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. മെയ് 1ന് ചിത്രം തിയറ്ററുകളിലെത്തും.

സസ്പെൻസും അന്വേഷണവും നിറച്ച് 'ആര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൊവിനോ- ജോൺപോൾ ടീം വീണ്ടും; ‘ഗപ്പി‘യുടെ പത്താം വാർഷിക ദിനത്തിൽ ഇരുവരുടെയും റീയൂണിയൻ

'നമുക്കൊരു ജിബ്ബറിഷ് കൊണ്ടുവരാം എന്ന് പ്രിയൻ'; 'ചന്ദ്രലേഖ' ഗാനത്തിന്റെ ഓർമ്മ പങ്കുവെച്ച് ബേണി

പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ജോജുവും ഉർവശിയും; 'ആശ' സെപ്റ്റംബർ 4 ന്

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

SCROLL FOR NEXT