Film News

'ഇത് സാംപിള്‍, യഥാര്‍ത്ഥ ട്രാന്‍സ്‌ഫോര്‍മേഷന്‍ ലോഡിങ്', പടവെട്ടിനായുള്ള നിവിന്റെ മേക്കോവറിന് കയ്യടിച്ച് ആരാധകര്‍

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി നിവിന്‍ പോളിയുടെ മേക്കോവര്‍. 'പടവെട്ടി'ന് വേണ്ടി ശരീരഭാരം കുറച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വര്‍ക്കൗട്ടിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് സാംപിള്‍ മാത്രമാണെന്നും യഥാര്‍ത്ഥ ട്രാന്‍സ്‌ഫോര്‍മേഷന്‍ ലോഡിങ് ആണെന്നുമുള്ള കമന്റുകളോടെയാണ് ചിത്രം പങ്കുവെക്കപ്പെടുന്നത്.

ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടില്‍ രണ്ട് ഗെറ്റപ്പിലായിരിക്കും നിവിന്‍ പോളി എത്തുക. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, VFX മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്മങ്ക്സ്.

Nivin Pauly's Transformation For Movie Padavettu

'The Hit Detective'; ആഗോളതലത്തിൽ 9.1 കോടി നേട്ടവുമായി 'പെറ്റ് ഡിറ്റക്ടീവ്'

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

SCROLL FOR NEXT