Film News

അരിവാളേന്തി നിവിന്‍ പോളി, മാസ് ലുക്കില്‍ പടവെട്ട്

തുറമുഖം എന്ന സിനിമക്ക് പിന്നാലെ താടി നീട്ടി മാസ് ലുക്കില്‍ നിവിന്‍ പോളി. ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് ഫസ്റ്റ് ലുക്കില്‍ മുള്‍വേലിക്ക് അപ്പുറം അരിവാളേന്തി നില്‍ക്കുന്ന കഥാപാത്രമായാണ് നിവിന്‍ പോളി. നടന്‍ സണ്ണി വെയ്ന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ആദ്യ ചിത്രം പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിന്റെ പോസ്റ്റര്‍ ''സംഘര്‍ഷങ്ങള്‍... പോരാട്ടങ്ങള്‍... അതിജീവനം... നമ്മള്‍ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും.'' എന്ന കുറിപ്പോടു കൂടെയാണ് പ്രത്യക്ഷപ്പെട്ടത്.

മോമന്റ്‌റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്നും ലിജു കൃഷ്ണയും വീണ്ടും ഒന്നിzക്കുന്ന ചിത്രവുമാണ് പടവെട്ട്. കോവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ ഉടന്‍ ചിത്രം അതിന്റെ അവസാന ഷെഡ്യൂളിലേക്ക് കടക്കും. അരുവി എന്ന ചിത്രത്തിലൂടെ സുപരിചിതയായ അദിതി ബാലനാണ് നായിക.

ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, VFX മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്മങ്ക്‌സ്.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT