Film News

ശേഖരവര്‍മ്മ രാജാവായ് നിവിന്‍ പോളി, അനുരാജ് മനോഹര്‍ സംവിധാനം

ഇഷ്‌ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. 'ശേഖരവര്‍മ്മ രാജാവ് ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥ എസ്. രഞ്ജിത്ത് ആണ്. നിവിന്‍ പോളിയുടേതായി അടുത്തതായി ചിത്രീകരിക്കാനിരിക്കുന്ന സിനിമയുമാണ് രാജാവ്.

ഡിസംബര്‍ റിലീസായ തുറമുഖം, പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന പടവെട്ട് എന്നിവയാണ് നിവിന്‍ പോളിയുടെ മറ്റ് സിനിമകള്‍. പേരന്‍പിന് ശേഷം റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നിവിന്‍ പോളിയാണ് നായകന്‍.

കനകം കാമിനി കലഹം എന്ന സിനിമക്ക് ശേഷം നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് ശേഖരവര്‍മ്മ രാജാവ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT