Film News

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ വില്ലനായി നിവിൻ പോളി? രാഘവ ലോറൻസിന്റെ 'ബെൻസ്' പുതിയ പോസ്റ്റർ

സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവ ലോറൻസ് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ അടുത്ത കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ നാളെ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പോസ്റ്റർ ട്രെൻഡിം​ഗ് ആയതിന് പിന്നാലെ ആരായിരിക്കും ആ കഥാപാത്രമെന്ന ചൂടേറിയ ചർച്ച ന‍ടക്കുകയാണ് സോഷ്യൽ മീഡിയയിൽ എങ്ങും.

കഥാപാത്രത്തിന്റെ പുറം തിരിഞ്ഞു നിൽക്കുന്ന പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. തലമുടി നീട്ടി താടിയുള്ള ഒരാളാണിതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. നിവിൻ പോളി ആയിരിക്കും ഇതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. 'You are ‘N’ot Ready for this' എന്ന തലക്കെട്ടോടെ ഇതേയുള്ളൂ, ഇതാണ് സൂചന എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതിലെ N ഹൈലൈറ്റ് ചെയ്തതിൽ നിന്നാണ് നിവിൻ പോളി ആകുമിതെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒപ്പം തിരിഞ്ഞു നിൽക്കുന്ന കഥാപാത്രത്തിന്റെ പിന്നിലായി ‍ഞങ്ങളുടെ വില്ലനെ പരിചയപ്പെടുത്തുന്നു എന്നും എഴുതിയിട്ടുണ്ട്. സമീപകാലത്ത് നിവിൻ പോളിയുടെ രൂപമാറ്റത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് ഈ ചിത്രത്തിനുവേണ്ടിയാണെന്നും കമന്റുകളുണ്ട്.

റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. സായ് അഭയങ്കര്‍ ആണ് ബെന്‍സിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങ്ങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. അനല്‍ അരശ് ആണ് സംഘട്ടനസംവിധാനം. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കായി നടക്കുക.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT