വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ ടെൻഷനോടെ എന്ന് നിവിൻ പോളി. കഥാപാത്രം ഓവറായി തോന്നുമോ എന്ന ഭയമുണ്ടായിരുന്നു. അവസാനം സംവിധായകൻ വിനീത് ശ്രീനിവാസനെ വിശ്വസിച്ചാണ് വേഷം ചെയ്യുകയായിരുന്നു. പക്ഷേ ആളുകൾ അത് ഭയങ്കരമായി എൻജോയ് ചെയ്യുകയും പോസിറ്റീവ് ആയി എടുക്കുകയും ചെയ്തു എന്ന് നിവിൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി.
നിവിൻ പോളിയുടെ വാക്കുകൾ:
വർഷങ്ങൾക്ക് ശേഷം സിനിമയിലെ ആ കഥാപാത്രം ചെയ്തു കഴിഞ്ഞപ്പോൾ തിയറ്ററിൽ നിന്നുള്ള റെസ്‌പോൺസ് എന്താകും എന്നോർത്ത് ഭയങ്കര ടെൻഷനായിരുന്നു. ഇയാൾ ഇതെന്താണ് കാണിക്കുന്നത്, ഭയങ്കര ഓവറാണല്ലോ എന്ന് ആളുകൾക്ക് തോന്നുമോ എന്നതായിരുന്നു എന്റെ പേടി. ഒന്നാമത് ആ കഥാപാത്രം ചെയ്യാൻ മടിയായിരുന്നത് കൊണ്ട് അത് ചെയ്യാതിരിക്കാൻ ഒക്കെ നോക്കിയതാണ്. അവസാനം വിനീത് ശ്രീനിവാസനെ വിശ്വസിച്ച് ചെയ്തു. റിലീസ് ചെയ്യുന്ന സമയത്തും വലിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ ആളുകൾ അത് ഭയങ്കരമായി എൻജോയ് ചെയ്യുകയും പോസിറ്റീവ് ആയി എടുക്കുകയും ചെയ്തു.
അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ സംവിധായകരെ വിശ്വസിക്കുക. കാരണം ആ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ വിനീതിന് എന്റെ സ്ട്രെങ്തും വീക്‌നെസ്സും ഒക്കെ അറിയാം. അത്തരം സിറ്റുവേഷൻസ് വരുമ്പോൾ സംവിധായകരെ ട്രസ്റ്റ് ചെയ്ത് മുന്നോട്ട് പോവുക.