Film News

രാജാവാകാൻ നിവിൻ പോളി, അനുരാജ് മനോഹർ ചിത്രം 'ശേഖരവർമ്മ രാജാവ്' ചിത്രീകരണം ആരംഭിച്ചു

നിവിൻ പോളി ചിത്രം 'ശേഖരവർമ്മ രാജാവിന്റെ' ചിത്രീകരണം ആരംഭിച്ചു. കൊച്ചി കളമശ്ശേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ഇഷ്ക്, നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശേഖരവർമ്മ രാജാവ്'. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ്. രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്.

തിങ്കളാഴ്ച രാവിലെ കളമശ്ശേരിയിൽ വച്ച് ചിത്രത്തിന്റെ പൂജ കർമ്മം നടന്നു. തുടർന്ന് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിം​ഗ് ആരംഭിച്ചു. രാജകുടുംബാം​ഗമായ ശേഖരവർമ്മയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്. അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് ചെയ്യുന്നത് കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം- മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ്- അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ്- രതീഷ് രാജൻ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പിആർഒ- സതീഷ് എരിയാളത്ത്, ഡിസൈൻ- യെല്ലോ ടൂത്ത്.

നരിവേട്ടയാണ് അനുരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിൽ നായകനായെത്തുന്നത് ടൊവിനോ തോമസാണ്. ചിത്രത്തിൽ വർ​ഗീസ് എന്ന പൊലീസ് കോൺസ്റ്റബിളായാണ് ടൊവിനോ എത്തുന്നത്. സമൂഹത്തോടും, സ്വന്തം കുടുംബത്തോടും ഏറെ പ്രതിബദ്ധതയുള്ള സാധാരണക്കാരനായ വർഗീസിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളെ നിരവധി സംഭവ ബഹുലങ്ങളായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് നരിവേട്ട. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് ചിത്രം എത്തുന്നത്. തികഞ്ഞ പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

അതേ സമയം 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ ആണ് നിവിൻ പോളിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ ആൽപ്പറമ്പിൽ ​ഗോപി എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചത്. ​ഗോപിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ ,ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT