Film News

'ഭീമാകാരമായ പൂക്കളം ഒരുക്കി നിവിൻ പോളി ഫാൻസ്‌' ; രാമചന്ദ്ര ബോസ് ആൻഡ് കോ ഓഗസ്റ്റ് 25ന് പ്രദർശനത്തിന്

ഹനീഫ് അദേനി സംവിധാനം ചെയ്ത് നിവിൻ പോളി നായകാനായി എത്തുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് ആൻഡ് കോ'. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഭീമാകാരമായ പൂക്കളം ഒരുക്കിയിരിക്കുകയാണ് നിവിൻ പോളി ആരാധകർ. കൊച്ചി അഞ്ചുമന ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയത്തിലാണ് 50 അടി നീളവും 25 അടി വീതിയുമുള്ള വമ്പൻ പൂക്കളം നിവിൻ പോളി ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയത്. നിവിൻ പോളിയുടെ ചിത്രമാണ് പൂക്കളത്തിൽ ഒരുക്കിയിരിക്കുന്നത്. പൂക്കളം നേരിട്ട് കാണുവാൻ നിവിൻ പോളിയും നേരിട്ടെത്തി. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും.

ചിത്രത്തിന് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് യുഎ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബോസ് എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ, ലിറിക്‌സ് - സുഹൈൽ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്‌നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്‌സ് - പ്രോമിസ്, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT