Film News

നിവിന്‍ പോളി മികച്ച നടന്‍, തമിഴിലും മലയാളത്തിലും മഞ്ജുവിന് അവാര്‍ഡ്

THE CUE

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍സില്‍ മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളിക്ക്. മൂത്തോന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മഞ്ജു വാര്യര്‍ക്ക് തമിഴില്‍ മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശവും മലയാളത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. ചെന്നൈയിലായിരുന്നു അവാര്‍ഡ് നിശ. ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ ഓണ്‍ലൈന്‍ വെബ് സൈറ്റായ ബിഹൈന്‍ഡ് വുഡ്‌സ് ആണ് അവാര്‍ഡ് സംഘടിപ്പിച്ചത്.

അസുരന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് മഞ്ജുവിന് തമിഴില്‍ പ്രത്യേക പരാമര്‍ശം. സഹോദരനും സിനിമയില്‍ തന്നെ പരിചയപ്പെടുത്തിയ സംവിധായകനുമായ ശെല്‍വരാഘവനില്‍ നിന്നാണ് ധനുഷ് അവാര്‍ഡ് സ്വീകരിച്ചത്. മഞ്ജുവിന് മലയാളത്തില്‍ ലൂസിഫര്‍ എന്ന ചിത്രത്തിനാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. രാച്ചസി എന്ന സിനിമയിലെ അഭിനയത്തിന് ജ്യോതിക മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അതിരന്‍ എന്ന സിനിമയിലെ അഭിനയത്തിന് സായ് പല്ലവി ബെസ്റ്റ് ആക്ട്രസ് ക്രിട്ടിക്‌സ് വിഭാഗത്തില്‍ അവാര്‍ഡ് നേടി. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ സിനിമകളിലെ അഭിനയത്തിന് ഷെയിന്‍ നിഗം മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയിലെ അക്ബര്‍ എന്ന കഥാപാത്രം നിവിന്‍ പോളിയിലെ അഭിനേതാവിന് പ്രശംസ നേടിക്കൊടുത്തിരുന്നു. ടൊറന്റേ രാജ്യാന്തര ചലച്ചിത്ര മേളയിലും മാമി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT