Film News

നിവിന്‍ പോളി - റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ട്; കായംകുളം കൊച്ചുണ്ണിക്ക് ശേഷം പുതിയ ചിത്രം

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടന്നു. ചിത്രം ഒരു ഫണ്‍ എന്റര്‍ട്ടെയിനര്‍ ആയിരിക്കുമെന്നാണ് സൂചന. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തില്‍ സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ദുബായ്, ബെംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ഏപ്രില്‍ 20ന് ചിത്രീകരണം ആരംഭിക്കും. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്.

ജേക്‌സ് ബിജോയ് സംഗീതം. ആര്‍ ദിവാകര്‍ ഛായാഗ്രാഹകന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീഷ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത് സുധാകരന്‍, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് കെ.സി. രവി, ദിനേഷ് മേനോന്‍, ആര്‍ട്ട് ഡയറക്ടര്‍ ആല്‍വിന്‍ അഗസ്റ്റിന്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT