Film News

നിതിന്‍ ലൂക്കോസിന്റെ പക; സോണി ലിവ്വ് റിലീസ്

സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ പക എന്ന ചിത്രം സോണി ലിവ്വില്‍ റിലീസ് ചെയ്യുന്നു. ജൂലൈ 7 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു റിലീസ് പ്രഖ്യാപനം.

'റിവര്‍ ഓഫ് ബ്ലഡ്' എന്ന ടാഗ് ലൈനോടെ എത്തുന്ന പക എന്ന സിനിമ കാലങ്ങളായി കുടിപ്പകയില്‍ കഴിയുന്ന കുടുംബങ്ങളിലൂടെ വികസിക്കുന്ന സിനിമയാണ്. റിയലിസ്റ്റിക് പരിചരണം കൊണ്ടും ആഖ്യാനത്തിലെ സവിശേഷതയാലും മികച്ചുനില്‍ക്കുന്ന ചിത്രവുമാണ് പക.

ബേസില്‍ പൗലോസ്, വിനീത കോശി, അതുല്‍ ജോണ്‍, ജെഫ് സ്റ്റീഫന്‍ ജോണ്‍സണ്‍, ജോസ് കിഷക്കന്‍, നിതിന്‍ ജോര്‍ജ്, അഭിലാഷ് നായര്‍, ജോസഫ് മണിക്കല്‍, മറിയകുട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. നിതിന്‍ ലൂക്കോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ശ്രീകാന്ത് കാബോത്ത്, അരുണിമ ശങ്കര്‍ എഡിറ്റര്‍.

ബോളിവുഡിലും ഇതരഭാഷകളിലുമായി നിരവധി സിനിമകള്‍ക്ക് സൗണ്ട് ഡിസൈനിംഗ് നിര്‍വഹിച്ചയാളാണ് നിതിന്‍ ലൂക്കോസ്. നിതിന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.

പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപും മല്ലേശം എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ് രച്ചകൊണ്ടയുമാണ് പകയുടെ നിര്‍മ്മാതാക്കള്‍. ചിത്രം ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്തിരുന്നു. ഡിസ്‌കവറി സെക്ഷനിലാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പക പ്രദര്‍ശിപ്പിച്ചത്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT