Film News

കഥ അമാനുഷികമാണെങ്കിലും അത് പറയുന്നത് സാധാരണക്കാരിലൂടെയാണ്, ലോകയെക്കുറിച്ച് ഡൊമിനിക് അരുൺ

ലോക എന്ന സിനിമയുടെ ലോകം പ്രേക്ഷകരിലേക്ക് എത്തുന്നത് സാധാരണക്കാരനായ സണ്ണിയുടെ മനസിലൂടെയാണ് എന്ന് സംവിധായകൻ ഡൊമിനിക് അരുൺ. ഈ സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള ഒരു വാതിൽ മാത്രമാണ് ചന്ദ്ര. ഇനിയും അത് വലുതാകും. നമ്മൾ സിനിമയിൽ കണ്ട ചെറിയ സ്ഥലങ്ങൾ പിന്നീട് വലുതാകുമെന്നും ഡൊമിനിക് അരുണും നിമിഷ് രവിയും ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

നിമിഷ് രവിയുടെയും ഡൊമിനിക് അരുണിന്റെയും വാക്കുകൾ

ഞങ്ങളുടെ ഒരു ഏസ്തെറ്റിക്കൽ ചോയ്സ് കൂടി ഇതിലുണ്ട്. ഈ ലോകം വളരെ പതിയെ പരിചിതമാക്കണം എന്നൊരു തീരുമാനം ഞങ്ങൾക്കുണ്ടായിരുന്നു. ഇപ്പൊ ജിടിഎ വൈസ് സിറ്റിയൊക്കെ കളിക്കുമ്പോൾ ഓരോ മിഷൻ തീരുമ്പോഴാണല്ലോ പുതിയ പുതിയ സിറ്റികളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിക്കുക. അത്തരത്തിൽ വലിയൊരു ലോകത്തിലേക്കുള്ള ഒരു ചെറിയ വാതിൽ മാത്രമാണ് ചന്ദ്ര. ഇതിൽ കാണിച്ച സ്ഥലങ്ങളെല്ലാം അടുത്ത ഭാ​ഗങ്ങളിൽ വലുതായേക്കാം.

ഇങ്ങനെ നമ്മുടെ മിത്തിൽ നിന്നുള്ള ഒരു കഥാപാത്രത്തിന്റെ കഥ പറയണം എന്നുണ്ടായിരുന്നു. പക്ഷെ സാധാരണ കാണിക്കുന്നത് പോലെ ഒരു റൂറൽ സെറ്റിങ്ങിൽ പ്ലേസ് ചെയ്യുകയോ കാണിക്കുകയോ ചെയ്യേണ്ട എന്നുണ്ടായിരുന്നു. അത് ഒരു മെട്രോപൊളിറ്റൻ സിറ്റിയിൽ പ്ലേസ് ചെയ്തുകൊണ്ട് കുറച്ചുകൂടി മോഡേൺ ആക്കാം എന്ന് തീരുമാനിക്കുന്നു. എന്നാൽ അത് റൂട്ടഡായി തന്നെ തുടരണം. ഈ കഥയും ലോകവും നമ്മൾ അറിയുന്നതും കാണുന്നതും സണ്ണിയിലൂടെയാണ്. അതൊരു കോമൺ മാൻ പേഴ്സ്പെക്ടീവാണ്. നമുക്ക് എന്തും എഴുതാമല്ലോ. പക്ഷെ, അത് പ്രാക്ടിക്കാലിറ്റിയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഇനീഷ്യൽ തോട്ട്.

സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി; എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം 452 വോട്ടുകൾക്ക്

'എന്തുകൊണ്ട് കല്യാണി' എന്ന ചോദ്യം ഇനിയാരും ചോദിക്കില്ല, അതിന് പിന്നിലെ പ്രയത്നം വലുതാണ്: ശാന്തി ബാലചന്ദ്രന്‍

ഒറ്റയടിക്ക് കൂട്ടിയത് മൂന്നിരട്ടി, മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ പ്രതിഷേധം. ആശങ്കയിൽ വിദ്യാർഥികൾ

'നോ' പറയാത്ത ദുൽഖറും വേഫെററും തന്നെയാണ് 'ലോക'യുടെ ശക്തി: ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ അഭിമുഖം

അന്ന് സത്യന്‍ സാര്‍ ഓടി വന്ന് പറഞ്ഞു, 'ലാൽ പറഞ്ഞു നീ നന്നായി ചെയ്യുന്നുണ്ടെന്ന്' : സംഗീത് പ്രതാപ്

SCROLL FOR NEXT