Film News

നെഗളിപ്പല്ല സാറേ, ഒരു ജേണലിസ്റ്റിന്റെ കോണ്‍ഫിഡന്‍സാ: ത്രില്ലര്‍ വൈബുമായി 'നൈറ്റ് ഡ്രൈവ്' ട്രെയ്‌ലര്‍

വൈശാഖ് സംവിധാനം ചെയ്യുന്ന റോഡ് മുവീ 'നൈറ്റ് ഡ്രൈവ്' എന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. ഒരു റോഡ് മൂവി എന്നതില്‍ ഉപരി ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ കൂടിയായിരിക്കും ചിത്രമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലര്‍. ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

മലയാളത്തിന് പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു. ഷാജികുമാര്‍ ക്യാമറയും രഞ്ജിന്‍ രാജ് സംഗീതവും നിര്‍വഹിക്കുന്നു. വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്ന നൈറ്റ് ഡ്രൈവ് എന്നാണ് ചിത്രത്തിന്റെ ക്യാപ്ക്ഷന്‍.

മമ്മൂട്ടി ചിത്രം മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് നൈറ്റ് ഡ്രൈവ്. കൊച്ചിയില്‍ ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി മോണ്‍സ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വൈശാഖ് ഇപ്പോള്‍.

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

SCROLL FOR NEXT