Film News

വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുമ്പോള്‍, 'നൈറ്റ് ഡ്രൈവ്' ഫസ്റ്റ് ലുക്ക്

വൈശാഖ് സംവിധാനം ചെയ്യുന്ന റോഡ് മുവീ 'നൈറ്റ് ഡ്രൈവ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

മലയാളത്തിന് പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു. ഷാജികുമാര്‍ ക്യാമറയും രഞ്ജിന്‍ രാജ് സംഗീതവും നിര്‍വഹിക്കുന്നു. വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്ന നൈറ്റ് ഡ്രൈവ് എന്ന കാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടി ചിത്രം മധുരരാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് നൈറ്റ് ഡ്രൈവ്. കൊച്ചിയില്‍ ഒറ്റ ഷെഡ്യൂളിലായിരുന്നു ചിത്രീകരണം. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി മോണ്‍സ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വൈശാഖ് ഇപ്പോള്‍.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT