Film News

'അത് നമ്മുടെ നെയ്മറാണെങ്കില്‍ അവനെ ഇവിടെ നിന്ന് കൊണ്ടുപോകും' ; നെയ്മര്‍ ട്രെയ്ലര്‍

ഒരു നാടന്‍ നായയെ കേന്ദ്ര കഥാപാത്രമാക്കി സുധി മാഡിസണ്‍ സംവിധാനം ചെയുന്ന 'നെയ്മറിന്റെ' ട്രെയ്ലര്‍ റിലീസ് ആയി. 'ജോ ആന്‍ഡ് ജോ'ക്ക് ശേഷം മാത്യു തോമസും നസ്ലെനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷത്തിലെത്തുന്നത്. നാടന്‍ നായയായ നെയ്മറിന്റെ കുസൃതികള്‍ക്കൊപ്പം, നെയ്മറിനെ തട്ടിക്കൊണ്ടുപോകുന്നവരില്‍ നിന്ന് നെയ്മറിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയ്ലറില്‍ നിന്ന് മനസിലാവുന്നത്.

'ഓപ്പറേഷന്‍ ജാവ'എന്ന സിനിമയ്ക്ക് ശേഷം പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്. ചിത്രത്തിന്റെ കഥ സുധി മാഡിസണ്‍ തന്നെയാണ്. വിജയ രാഘവന്‍,ജോണി ആന്റണി, ഷമി തിലകന്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നസ്ലെനും മാത്യുവും ഒരുമിച്ച് സ്‌ക്രീനില്‍ കൊണ്ടുവരുന്ന എന്റര്‍ടൈന്മെന്റ് ഈ സിനിമയിലും പ്രതീക്ഷിക്കാമെന്നും സുധി ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ഒമ്പതോളം പാട്ടുകളാണ് ഉള്ളത്. ഷാന്‍ റഹ്‌മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. ദേശിയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. 'നെയ്മര്‍' മെയ് 12നാണ് തിയറ്ററിലെത്തും.

നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും ഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT