Film News

'നാടന്‍ നെയ്മറിനൊപ്പം', മാത്യുവും നസ്ലെനും ; നെയ്മര്‍ റിലീസ് മെയ് 12ന്

സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു തോമസും നെസ്ലനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം 'നെയ്മര്‍' അടുത്ത മാസം 12 ന് തിയേറ്ററുകളിലെത്തും. 'ഓപ്പറേഷന്‍ ജാവ'എന്ന സിനിമയ്ക്ക്് ശേഷം പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സുധി മാഡിസണ്‍ തന്നെയാണ്. മാത്യു തോമസിനും നെസ്ലനും പുറമേ വിജയരാഘവന്‍ ജോണ്‍ ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'നെയ്മര്‍' എന്ന പേര് ഫുട് ബോള്‍ കളിയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതൊരു സ്‌പോര്‍ട്ട്‌സ് ചിത്രമല്ലെന്ന് സംവിധായകന്‍ സുധി ടീസറിലൂടെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഒരു നായയാണ്. ഒരു അണ്ടര്‍ ഡോഗ് വന്ന് ഹീറോ ആവുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സംവിധായകന്‍ സുധി മാഡിസണ്‍ പറയുന്നു. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തില്‍ ഒമ്പതോളം പാട്ടുകളാണ് ഉള്ളത്. ഷാന്‍ റഹ്‌മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. ദേശിയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.

നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്‌സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും ഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT