Film News

തെലുങ്കിലെ 'കോശി കുര്യനായി' റാണ ദഗുബാട്ടി; ടീസര്‍

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ റാണ ദഗുബാട്ടിയുടെ കോശി കുര്യനെ പരിചയപ്പെടുത്തുന്ന പുതിയ ടീസര്‍ പുറത്ത്. മലയാളത്തിലെ കോശി കുര്യന്‍ തെലുങ്കിലേക്കെത്തുമ്പോള്‍ ഡാനിയേല്‍ ശേഖര്‍ ആകുന്നു. റാണയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറങ്ങിയത്.

ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായി പവൻ കല്യാണാണ് സ്ക്രീനിലെത്തുന്നത്. ഭീംല നായക് എന്നാണ് ചിത്രത്തിന്‍റെ പേര്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

തമന്‍ സംഗീതം. നിത്യ മേനോൻ, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. സിതാര എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമാണം. ചിത്രം ജനുവരിയിൽ റിലീസിനെത്തും.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT