Film News

'പണ്ടാരടങ്ങാന്‍'; ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ അടിയിലെ പുതിയ ഗാനം.

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത്, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'അടി'. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും, ജോം വര്‍ഗീസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്‍വര്‍ അലി എഴുതി ഗോവിന്ദ് വസന്ത ഈണം നല്‍കി പാടിയ 'പണ്ടാരടങ്ങാന്‍' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരെയുള്ള ഒരടിയാണ് സിനിമ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രശോഭ് വിജയന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ആണുങ്ങളായാല്‍ ഇങ്ങനെ പെരുമാറണം, സ്ത്രീകളായാല്‍ മറ്റൊരു രീതിയില്‍ പെരുമാറണം എന്നൊക്കെയുള്ള രീതികള്‍ക്ക് എതിരെയാണ് സിനിമ
പ്രശോഭ് വിജയന്‍

ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യഗാനം, 'തോനെ മോഹങ്ങള്‍' ഇരുപത്തിനാല് മണിക്കൂറിന് മുന്‍പ് തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതെത്തിയിരുന്നു. സീരിയസ് റോളുകളില്‍ നിന്ന് മാറി വളരെ വ്യത്യസ്മായ ഒരു കഥാപാത്രത്തില്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഈ വരുന്ന ഏപ്രില്‍ പതിനാലിന് വിഷു റിലീസ് ആയി ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

ഇഷ്‌ക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT