Film News

ആവേശമായി ഇന്ത്യന്‍ ടീമിന്‍റെ പ്രാക്ടീസ്; 83യിലെ പുതിയ ഗാനം പുറത്ത്

ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കി കബീര്‍ സിങ് സംവിധാനം ചെയ്യുന്ന 83 റിലീസിനൊരുങ്ങുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന്‍റെ ട്രെയിലറിന് ലഭിച്ചത്. ഇപ്പോള്‍ സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിലെ പ്രധാന രംഗങ്ങളെ കോര്‍ത്തിണക്കി 'ബിഗഡ്നെ ദേ' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പ്രിതം സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. ആശിഷ് പണ്ഡിറ്റാണ് വരികൾ എഴുതിയിരിക്കുന്നത്.

അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യയുടെ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തുന്നത്.

കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് '83' നിര്‍മിക്കുന്നത്. റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രം ഡിസംബര്‍ 24ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT