Film News

നരേന്റെയും കയല്‍ ആനന്ദിയുടെയും കാരക്ടര്‍ പോസ്റ്ററെത്തി, റിലീസ് തീയ്യതി പ്രഖ്യാപിച്ച് 'അദൃശ്യം'

നരേന്‍, ജോജു ജോര്‍ജ്, ഷറഫുദീന്‍, കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അദൃശ്യ'ത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 18 ന് തിയറ്ററുകളിലെത്തും. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ സിനിമയുടെ കാരക്ടര്‍ പോസ്റ്ററുകള്‍ റിലീസ് ചെയ്തിട്ടുണ്ട്.

ഫോറന്‍സിക്, കള എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ജുവിസ് പ്രൊഡക്ഷനും യുഎഎന്‍ ഫിലിം ഹൗസ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചെന്നൈ,പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

സാക് ഹാരിസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരുന്നത്. ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവരും ചിത്രത്തില്‍ മറ്റ് വേഷത്തിലെത്തുന്നു.

തമിഴില്‍ 'യുഗി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുഷ്പരാജ് സന്തോഷാണ് ചിത്രത്തിന്റെ കാമറ നിര്‍വഹിച്ചിരിക്കുന്നത്. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT