Film News

പൂങ്കുഴലിയായി ഐശ്വര്യ ലക്ഷ്‌മി; 'പൊന്നിയന്‍ സെല്‍വന്റെ' ക്യാരക്ടര്‍ പോസ്‌റ്റര്‍



കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‌പദമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ്‌ പൊന്നിയന്‍ സെല്‍വന്‍. ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തു. സമുദ്ര കുമാരി പൂങ്കുഴലി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്‌റ്ററാണ്‌ റിലീസായിര്‌ക്കുന്നത്‌. സമുദ്ര കുമാരി പൂങ്കുഴലിയായി എത്തുന്നത്‌ മലയാളി നടിയായ ഐശ്വര്യ ലക്ഷ്‌മിയാണ്‌. "കാറ്റ്‌ പോലെ മൃദുവായവള്‍ സമുദ്രം പോലെ ശക്തമായവള്‍" എന്ന ക്യാപ്‌ഷനോടെയാണ്‌ കഥാപാത്രത്തെ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തിയിരിക്കുന്നത്‌.




ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ മണിരത്‌നവും ജയമോഹനനും കുമാരവേലും ചേര്‍നേനാണ്‌. ചിത്രത്തില്‍ ആദിത്യ കരികാലനായി വിക്രം,കുന്തവദേവിയായി തൃഷ.അരുള്‍ മൊഴി വര്‍മ്മനായി ജയം രവി എന്നിവര്‍ ഉള്‍പ്പെടെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്‌. ഛായാഗ്രഹണം രവി വര്‍മ്മന്‍ നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ്‌ എഡിറ്റര്‍. മദ്രാസ്‌ ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്‌ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്‌. എ.ആര്‍ റഹ്മാനാണ്‌ സംഗീത സംവിധാനം.



ഐശ്വര്യ റായ്‌, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത്‌ കുമാര്‍, ജയറാം , പാര്‍ത്ഥിപന്‍, ബാബു ആന്റണി തുടങ്ങിയ ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്‌. തമിഴ്‌, ഹിന്ദി, തെലുഗ്‌, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലായിട്ടാണ്‌ സിനിമ പുറത്തിറങ്ങുന്നത്‌. സെപ്‌റ്റംബര്‍ 30നു ശ്രീ ഗോകുലം മൂവീസാണ്‌ ചിത്രം കേരളത്തിലെ തിയേറ്റുകളില്‍ എത്തിക്കുന്നത്‌.


മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT