Film News

സീരിയൽ കില്ലിങ്ങും, ക്രൂരമായ പീഡനവും; നയൻതാര ചിത്രം നെട്രികണ്‍ ഒഫിഷ്യൽ ട്രെയ്‌ലർ

നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന നെട്രികണ്‍ സിനിമയുടെ ഒഫിഷ്യൽ ട്രെയ്‌ലർ പുറത്ത്. സ്ത്രീകളെ കൊല്ലുന്ന ഒരു സീരിയൽ കില്ലറും അന്ധയായ ഒരു യുവതിയും തമ്മിലുള്ള കോൺഫ്ലിക്റ്റ് ആണെന്ന് സിനിമയുടെ ട്രെയ്‌ലർ സൂചന നൽകുന്നു. പന്ത്രണ്ട് സ്ത്രീകളെ കൊന്നപ്പോൾ ഒരു പോലീസും എനിക്ക്‌ തടസ്സമായി വന്നില്ല. എന്നാൽ ഇവളാണ് എന്റെ വഴിക്ക് തടസ്സമായതെന്ന സീരിയൽ കില്ലറുടെ നരേഷനിൽ നിന്നുമാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. തുടർന്ന് ക്രൂരമായ കൊലപാതങ്ങളുടെയും പീഡനങ്ങളുടെയും രംഗങ്ങളാണ് ട്രെയിലറിൽ കാണുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നെട്രികണ്‍ ഡിസ്‌നി ഹോട്‍സ്റ്റാറിൽ ആഗസ്റ്റ് പതിമൂന്നിന് റിലീസ് ചെയ്യും. 'അവൾ' എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മിലിന്ദ് റാവു. മലയാളി താരം അജ്‍മലാണ് ചിത്രത്തില്‍ സീരിയൽ കില്ലറുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‍നേശ് ശിവന് ആണ് നിർമ്മിക്കുന്നത്. രജനികാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ നേട്രികണ്‍ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ അതേ പേര് ഉപയോഗിക്കാൻ നിര്‍മാതാക്കള്‍ വിഘ്‍നേശ് ശിവന് അനുമതി നല്‍കിയിരുന്നു. 2011യിൽ റിലീസ് ചെയ്ത കൊറിയൻ ചിത്രം ബ്ലൈൻഡിനെ ആസ്പദമാക്കിയാണ് നെട്രികണ്‍ ഒരുക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT