Film News

'ലസ്റ്റ് സ്റ്റോറീസ്' സീസണ്‍ 2 ഒരുക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്

2018ല്‍ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ആന്തോളജിയുടെ രണ്ടാം സീസണ്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2021 നവംബര്‍ മുതല്‍ നിര്‍മ്മാതാക്കള്‍ ആന്തോളജിയുടെ രണ്ടാം സീസണ്‍ നിര്‍മ്മിക്കുന്നതിന്റെ ചര്‍ച്ചകളിലാണെന്നാണ് സൂചന.

ആര്‍. ബാല്‍ക്കി, ശ്രീറാം രാഘവന്‍, അമിത് ഷര്‍മ്മ എന്നിവരാണ് നിലവില്‍ പ്രൊജക്റ്റിന്റെ ഭാഗമായ സംവിധായകര്‍ എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലാമത്തെ സംവിധായകന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിര്‍മ്മാതാക്കളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് നിലവില്‍ തീരുമാനം ആയിരിക്കുന്നത്.

സീസണ്‍ 2ല്‍ നടി കൊങ്കണ സെന്‍ ഷര്‍മ്മയുടെ ഭാഗമാകുമെന്നും സൂചനയുണ്ട്. സീരീസിനായുള്ള സ്‌ക്രിപ്പ്റ്റ് പൂര്‍ത്തിയാതിന് ശേഷം മാത്രമെ അഭിനേതാക്കളെ നിശ്ചയിക്കുകയുള്ളു.

കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് 2018ലെ ആന്തോളജി സീരീസ് സംവിധാനം ചെയ്തത്. അതിന് ശേഷം 2020ല്‍ ഇവര്‍ ഗോസ്റ്റ് സ്‌റ്റോറീസ് എന്ന ആന്തോളജിയും സംവിധാനം ചെയ്തിരുന്നു.

രാധിക ആപ്‌തേ, കിയാര അദ്വാനി, ഭൂമി പട്‌നേകര്‍, മനീഷ കൊയ്രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു സീരീസിലെ അഭിനേതാക്കള്‍. 47ാമത് എമ്മി പുരസ്‌കാരത്തില്‍ സീരീസ് മികച്ച മിനി സീരീസ്, മികച്ച നടി (രാധിക ആപ്‌തേ) എന്നീ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT