Film News

'സെക്സ് എഡ്യൂക്കേഷനുമായി ഷക്കീല' ; ഷക്കീലാസ് ഡ്രൈവിംഗ് സ്കൂളുമായി നെറ്റ്ഫ്ലിക്സ്

ഇംഗ്ലീഷ് വെബ് സീരീസ് ആയ സെക്സ് എഡ്യൂക്കേഷൻ നാലാം സീസണിന്റെ പ്രൊമോഷന്റെ ഭാഗമായി മലയാളം സ്കെച്ച് വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ നടി ഷക്കീലയാണ് പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ ഷെൽവിൻ ജെയിംസ്, ചിപ്പി ദേവസ്സി എന്നിവരും ഷക്കീലയോടൊപ്പം വീഡിയോയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡ്രൈവിങ് പഠിപ്പിക്കുന്നതോടൊപ്പം സെക്സുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന എഡ്യൂക്കേഷണൽ വീഡിയോ ആയി ആണ് ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ ഒരുക്കിയിരിക്കുന്നത്.

നെറ്റ്‌ഫ്ലിക്സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്. മൈത്രി അഡ്വര്‍ടൈസിങ് വർക്‌സിന്റെ കീഴിൽ ശിവപ്രസാദ് കെ വി സംവിധാനം ചെയ്തിരിക്കുന്ന പ്രൊമോ വീഡിയോയിൽ ഡ്രൈവിങ് പഠിക്കാനെത്തുന്ന രണ്ടു വിദ്യാർഥികർക്ക് ഡ്രൈവിങ് പാഠങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം ലൈംഗിക അറിവുകള്‍ പകര്‍ന്നു കൊടുക്കുന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രാധാന്യവും സെക്സിനെ ചുറ്റിപ്പറ്റിയുള്ള മുൻവിധികളെ കുറിച്ചും പ്രൊമോ വീഡിയോ ചർച്ച ചെയ്യുന്നുണ്ട്.

സ്വാതി ജഗദീഷ് (മായാസ് 'അമ്മ) ആണ് വീഡിയോയുടെ സെക്സ് എഡ്യൂക്കേഷൻ കൺസൽട്ടൻറ് ആയി പ്രവർത്തിച്ചിരുന്നത്. ഫ്രാൻസിസ് തോമസ്, വിൻസെന്റ് വടക്കൻ എന്നിവരാണ് പ്രോമോ വീഡിയോയുടെ ക്രീയേറ്റീവ് ഡിറക്ടർസ്. ഛായാഗ്രഹണം നീരജ് രവി. സെക്സ് എഡ്യൂക്കേഷന്റെ അവസാനത്തെ സീസൺ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. 2019 ൽ പുറത്തുവന്ന സീരീസിന് നാല് സീസണുകളാണ് ഉള്ളത്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT